തളിപ്പറമ്പ : രാജ്യം 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ശ്രദ്ധേയമായി തളിപ്പറമ്പ് സി എച്ച് എം സ്കൂളിലെ ദേശീയ പതാക മാതൃക. 450 ഓളം കുട്ടികൾ ത്രിവർണ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങളും തൊപ്പിയും ധരിച്ച് സ്കൂൾ അങ്കണത്തിൽ പതാക മാതൃകയിൽ അണിനിരന്നു. എൽപി യുപി ഹെഡ്മാസ്റ്റർമാർ സംയുക്തമായി പതാക ഉയർത്തി.പിടിഎ പ്രസിഡൻറ് റിയാസ് കെ എസ് അധ്യക്ഷനായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ യുപി ഹെഡ്മാസ്റ്റർ ഷാനി മാസ്റ്റർ സ്വാഗതം ആശംസിച്ചു.എൽപി എച്ച് എം ഇൻ ചാർജ് ഇ പി അമീന ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനവിതരണം മാനേജർ ഇബ്രാഹിം മാസ്റ്റർ നടത്തി. മദർ പിടിഎ പ്രസിഡണ്ട് നഫീസ എം, പിടിഎ വൈസ് പ്രസിഡൻറ് അജ്മൽ കൊടിയിൽ, മാനേജ്മെൻറ് പ്രതിനിധി അഡ്വക്കറ്റ് മൊയ്തു കുട്ടുക്കൻ, താജുദ്ദീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു
Independence celebration