ധർമ്മശാല:രാജ്യത്തിൻ്റെ 79ആം സ്വാതന്ത്ര്യദിനം ആന്തൂർ നഗരസഭ സമുചിതം ആഘോഷിച്ചു.


നഗരസഭാ ആസ്ഥാനത്ത് നടന്ന വർണ്ണാഭമായ ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ
ദേശീയ പതാകയുയർത്തി.
സെക്രട്ടറി പി.എൻ. അനീഷ് സ്വാഗതമരുളിയ പരിപാടിയിൽ വികസന സ്ഥിരംസമിതി അധ്യക്ഷൻ കെ.വി.പ്രേമരാജൻ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രതിനിധികൾ, ഹരിത കർമ്മസേനാംഗങ്ങൾ, കണ്ടിജൻ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Samujitham