ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി

ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി
Aug 26, 2025 07:17 PM | By Sufaija PP

മാടായി · ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒന്നര ക്വിന്റൽ നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. മാടായി ഗ്രാമപഞ്ചായത്ത് പരിധിയിലെ മൊട്ടമ്പ്രത്തു പ്രവർത്തിച്ചു വരുന്ന ലിയ കാറ്ററിംഗ് സൊല്യൂഷൻ സ്ഥാപനവും അതിന്റെ ഗോഡൗണുമാണ്പരിശോധനയ്ക്ക് വിധേയമായത്.


പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഒറ്റ തവണ ഉപയോഗ സ്പൂൺ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്, സ്ട്രൗ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ വാഴയില, പ്ലാസ്റ്റിക് ടേബിൾ ഷീറ്റ്, 300 മില്ലി ലിറ്റർ വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികളുടെ കെയ്‌സുകൾ തുടങ്ങി വിവിധ നിരോധിത ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവയെല്ലാം മാടായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റി.

ഇതാദ്യമായല്ല, രണ്ടാം തവണയാണ് ലിയ കാറ്ററിംഗ് സൊല്യൂഷൻ സ്ഥാപനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് കണ്ടെത്തുന്നത്. വീണ്ടും നിയമലംഘനം നടത്തിയതിനാൽ സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തുകയും, തുടർ നടപടികൾ സ്വീകരിക്കാൻ മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

പരിശോധനയിൽ ജില്ലാ എൻഫോഴ്സ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി പി, അംഗങ്ങളായ അലൻ ബേബി, പ്രവീൺ പി എസ്, ദിബിൽ സി കെ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നീതു രവി എന്നിവർ പങ്കെടുത്തു.

Unscientific waste disposal

Next TV

Related Stories
പങ്കജാക്ഷി ടീച്ചർ അന്തരിച്ചു

Aug 26, 2025 09:21 PM

പങ്കജാക്ഷി ടീച്ചർ അന്തരിച്ചു

പങ്കജാക്ഷി ടീച്ചർ അന്തരിച്ചു...

Read More >>
ദാരുണ ദുരന്തം: ആർ.ഡി. ഏജന്റായ വനിത ലോറി ദേഹത്ത് കയറി മരിച്ചു

Aug 26, 2025 09:13 PM

ദാരുണ ദുരന്തം: ആർ.ഡി. ഏജന്റായ വനിത ലോറി ദേഹത്ത് കയറി മരിച്ചു

കണ്ണപുരത്ത് ആർ.ഡി. ഏജന്റായ വനിത ലോറി ദേഹത്ത് കയറി...

Read More >>
മണൽക്കടത്ത് ലോറി പിടികൂടി

Aug 26, 2025 07:21 PM

മണൽക്കടത്ത് ലോറി പിടികൂടി

മണൽക്കടത്ത് ലോറി...

Read More >>
തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ.യുടെ

Aug 26, 2025 07:06 PM

തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ.യുടെ "മാറ്റൊലി"ക്ക് സ്വീകരണ സംഘം രൂപീകരിച്ചു

തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ.യുടെ "മാറ്റൊലി"ക്ക് സ്വീകരണ സംഘം...

Read More >>
ജമ്മുകശ്മീരിൽ മിന്നൽ പ്രളയം; മരണം നാലായി, ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണി

Aug 26, 2025 05:20 PM

ജമ്മുകശ്മീരിൽ മിന്നൽ പ്രളയം; മരണം നാലായി, ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണി

ജമ്മുകശ്മീരിൽ മിന്നൽ പ്രളയം; മരണം നാലായി, ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും വെള്ളപ്പൊക്ക...

Read More >>
കൊച്ചിയിൽ സദാചാര ഗുണ്ടായിസം, അക്രമികൾക്കൊപ്പം പൊലീസും മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി സുഹൃത്തുക്കൾ.

Aug 26, 2025 05:18 PM

കൊച്ചിയിൽ സദാചാര ഗുണ്ടായിസം, അക്രമികൾക്കൊപ്പം പൊലീസും മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി സുഹൃത്തുക്കൾ.

കൊച്ചിയിൽ സദാചാര ഗുണ്ടായിസം, അക്രമികൾക്കൊപ്പം പൊലീസും മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി...

Read More >>
Top Stories










News Roundup






//Truevisionall