ജമ്മുകശ്മീരിലെ മിന്നൽ പ്രളയത്തിൽ നാലുപേരുടെ മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുകയാണ്. ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജമ്മു - ശ്രീനഗർ ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്
Jammu Kashmir