തൃപ്പൂണിത്തുറ: സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയം കൊടിയേറി. അത്തം പതാക ഉയർത്തി അത്തച്ചമയത്തിൻ്റെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. മന്ത്രി പി.രാജീവ്, നടൻ ജയറാം, രമേഷ് പിഷാരടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. മലയാളികൾക്ക് അത്താശംസകളും ഓണശംസകളും നേരുന്നതായി മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മലയാളികളുടെ ജനകീയമായ ആഘോഷമാണ് ഓണം. തുല്യതയുടെയും സമത്വത്തിൻ്റേയും ആഘോഷം കൂടിയാണത്. ഓണം വരവായി എന്നതിൻ്റെ വിളംബരമാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയിലൂടെ കേരളത്തെ അറിയിക്കുന്നതെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു
Attha chamayam