കമ്പിൽ :കാർഷിക ദിനമായ ഇന്ന് ശ്രദ്ധേയമായ ഒരു വാർത്തയാണ്, കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കർഷകരെ ആദരിച്ചത്.
കാർഷിക വൃത്തി അന്യമായി കൊണ്ടിരിക്കുന്ന വർത്തമാന കാലത്തു പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടന സെഷനിലാണ് രണ്ട് കർഷകരെ ആദരിച്ചത്.


നെൽകൃഷി രംഗത്തും അല്ലാതെയും പാരമ്പര്യ രീതികളെ ചേർത്ത് വെച്ച് കൊണ്ട് പുതിയ രീതികളിലൂടെ മാതൃകാ കർഷകൻ എന്ന നിലക്കാണ് പന്ന്യങ്കണ്ടി സ്വദേശിയായ പി പി സി മുഹമ്മദ് കുഞ്ഞി എന്ന 76 വയസ്സുകാരനെ ആദരിച്ചത്.
മറ്റൊരു കർഷകൻ
ഒരു കുട്ടി കർഷകനായിരുന്നു ആദരവ് നൽകിയ വ്യക്തി. പ്ലസ് വൺ വിദ്യാർത്ഥികൂടിയായ നണിയൂരിലെ ശ്യാം പ്രസാദ്. ക്ഷീരകർഷകനായി മികച്ച മാതൃക തീർക്കുന്നത് പഠനത്തിൽ ഇടയിൽ ആണെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാന മുസ് ലിം യൂത്ത് ലീഗ് ട്രഷറർ ഇസ്മായിൽ പി വയനാടിൽ നിന്നും കർഷക ദിനത്തിന്റെ തലേന്ന് കർഷകർ ഉപഹാരം ഏറ്റുവാങ്ങി. മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി,
മുസ് ലിം യൂത്ത് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ
മുഖ്യാതിഥികളായിരുന്നു.
മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ സി എം കെ ജമാൽ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൽ നിസാർ, പഞ്ചായത്ത് അംഗം കെ പി അബ്ദുൽ സലാം, ഗ്ലോബൽ കെ എം സി സി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ജമാൽ കമ്പിൽ തുടങ്ങിയവർ സന്നിഹിധരായിരുന്നു
Youth League Kolacheri