തിരുവനന്തപുരം ∙ മലയാളത്തിന് ഇന്നു പുതുനൂറ്റാണ്ടിന്റെ പിറവി. ഇന്നു കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. 13–ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യവർഷത്തിനുമാണ് ഇന്നു തുടക്കമാവുന്നത്. 12–ാം നൂറ്റാണ്ടിലെ അവസാന വർഷമാണ് (ശതാബ്ദിവർഷം) ഇന്നലെ അവസാനിച്ചത്.
ചിങ്ങത്തിൽ തുടങ്ങി കർക്കടകത്തിൽ അവസാനിക്കുന്ന മലയാളവർഷത്തിന് എഡി 825–ലാണു തുടക്കമായത്. ‘ആൻ ഇന്ത്യൻ എഫെമെറീസ്’ എന്ന ആധികാരിക ഗ്രന്ഥത്തിൽ എഡി 825 ജൂലൈ 25 ചൊവ്വാഴ്ച കൊല്ലവർഷം ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
Chingam 1