പഴയങ്ങാടി: അപകടകരമായി തെറ്റായ ദിശയിൽ ബസ് ഓടിച്ചു തടയാൻ ശ്രമിച്ച ഹോംഗാർഡ് രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തിൽ അശ്രദ്ധമായും മനുഷ്യജീവന് അപായം വരുത്തുന്ന രീതിയിലും ബസ് ഓടിച്ചതിന് (കെഎൽ 58 ഇ 4329 )ബ്രീസ് ബസിൻ്റെ ഡ്രൈവർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.തിങ്കളാഴ്ച വൈകീട്ട് 5: 10 നാണ് കേസിനാസ്പദമായ സംഭവം പഴയങ്ങാടി ബീവി റോഡിൽ അണ്ടർ ബ്രിഡ്ജിനടുത്ത് ഉണ്ടായ ഗതാഗത തടസം ഉണ്ടായപ്പോൾ മാട്ടൂൽ ഭാഗത്ത് നിന്നും തെറ്റായ ദിശയിൽ അപകടകരമായ വിധത്തിൽ ബസ് ഓടിച്ചു വരിന്നത് കണ്ട് ഗതാഗത തടസം നീക്കുവാൻ ശ്രമിക്കുകയായിരുന്ന ഹോം ഗാർഡ് രാജേഷ് നിർത്താൻ കൈ കാണിച്ചപ്പോഴാണ് ബസ് വേഗത്തിൽ ഓടിച്ച് പോയത്.പെട്ടന്ന് ചാടി മാറിയതിനാലാണ് ഹോംഗാർഡ് രാജേഷ് തലനാരിഴക്ക് രക്ഷപ്പെട്ടത്. പഴയങ്ങാടി എസ് ഐ ഇ അനിൽകുമാറിൻ്റെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്
Private bus speed