ഭരണം പിടിക്കാൻ യു ഡി എഫ് : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങുന്നു; പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന് ആരംഭിക്കും

ഭരണം പിടിക്കാൻ യു ഡി എഫ് :  തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്  യു.ഡി.എഫ് ഒരുങ്ങുന്നു;  പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന് ആരംഭിക്കും
Jul 15, 2025 06:19 PM | By Sufaija PP

കണ്ണൂർ: ആസന്നമായ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി യു.ഡി.എഫ്. പ്രവർത്തനം സജീവവും കുറ്റമറ്റതുമാക്കാൻ യു.ഡി.എഫ്. ജില്ലാ കമ്മറ്റി കർമ്മപദ്ധതികൾ ആവിഷ്കരിച്ചു. അതിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ മുനിസിപ്പൽ,മേഖലാ പഞ്ചായത്ത് തലങ്ങളിലും ജൂലൈ 20 ന് യു.ഡി.എഫിൻ്റെ പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർക്കാൻ നിർദ്ദേശിച്ചു. നിയോജക മണ്ഡലം നേതാക്കൾ പ്രസ്തുത യോഗങ്ങളിൽ പങ്കെടുക്കും.

ജൂലൈ 31 നകം മുനിസിപ്പൽ, പഞ്ചായത്ത് കമ്മറ്റികളും ആഗസ്ത് 15 നകം വാർഡ് കമ്മറ്റികളും രൂപീകരിക്കാൻ തീരുമാനിച്ചു.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ കെടുകാര്യസ്ഥതക്കും അനാസ്ഥയ്ക്കുമെതിരെ ജൂലൈ 23 ന് കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തുവാനും യോഗം തീരുമാനിച്ചു. അതിന് മുന്നോടിയായി 18, 19 തിയ്യതികളിൽ എല്ലാ നിയോജക മണ്ഡലം യോഗങ്ങളും ചേരും. ജില്ലാ നേതാക്കൾ പ്രസ്തുത യോഗങ്ങളിൽ പങ്കെടുക്കും.

ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ യു ഡി. എഫ്. കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ ടി സഹദുള്ള ,എ ഡി മുസ്തഫ, സി എ അജീർ , അഡ്വ. എസ് മുഹമ്മദ്, ജോൺസൺ പി തോമസ് , ചന്ദ്രൻ തില്ലങ്കേരി , അഡ്വ.ടി.ഒ. മോഹനൻ ,.കെ സഹജൻ, സജീവ് മാറോളി , വി.എ. നാരായണൻ ,കെ.പി. താഹിർ, ഇബ്രാഹിം മുണ്ടേരി, സി.കെ.മുഹമ്മദ് മാസ്റ്റർ, ഇ പി. ഷംസുദ്ദീൻ,എസ്.എ ഷുക്കൂർ ഹാജി, പി.എം. മുഹമ്മദ് കുഞ്ഞി ഹാജി, കെ.പി.സലീം,.കെ. ജനാർദ്ദനൻ, പി.മുഹമ്മദ് ഇഖ്ബാൽ, പി.സി അഹമ്മദ് കുട്ടി, എം.പി. അരവിന്ദാക്ഷൻ, ടി.വി.രവീന്ദ്രൻ ,കെ.പി. ജയാനന്ദൻ,സി.എo ഗോപിനാഥൻ, രത്നകുമാർ പങ്കെടുത്തു.

UDF is preparing for local government elections;

Next TV

Related Stories
മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം പ്രതിഷേധമാര്‍ച്ച്

Jul 15, 2025 10:59 PM

മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം പ്രതിഷേധമാര്‍ച്ച്

മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം...

Read More >>
msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

Jul 15, 2025 10:55 PM

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി...

Read More >>
ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jul 15, 2025 09:57 PM

ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ബോധവത്ക്കരണ ക്ലാസ്സ്‌...

Read More >>
വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം.

Jul 15, 2025 04:48 PM

വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം.

വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ...

Read More >>
തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

Jul 15, 2025 03:42 PM

തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ...

Read More >>
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു

Jul 15, 2025 03:35 PM

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത്...

Read More >>
Top Stories

News Roundup

//Truevisionall