തളിപ്പറമ്പ്:ഞാറ്റുവയൽ റെഡ് സ്റ്റാർ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനശാല ആദ്യകാല സെക്രട്ടറി എം വി സുകുമാരൻ നാലാം ചരമ വാർഷിക ദിന അനുസ്മരണവും
എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.


തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ്
കെ യമുന അധ്യക്ഷത വഹിച്ചു.
കെ ബിജുമോൻ, പി സുമേഷ്, തളിപ്പറമ്പ് നഗരസഭ കൗൺസിലർ മാരായ പി ഗോപിനാഥൻ, സി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഉന്നത വിജയികൾക്കുള്ള ഉപഹാര
വിതരണം ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട്
സി എം കൃഷ്ണൻ നിർവഹിച്ചു.
എം വി സുകുമാരന്റെ സ്മരണാർത്ഥം ഐ ആർ പി സി ക്കുള്ള ധനസഹായം അദ്ദേഹത്തിന്റെ പേരക്കുട്ടികൾ സി എം കൃഷ്ണന് കൈമാറി.വായനശാല സെക്രട്ടറിപി വി രവീന്ദ്രൻ സ്വാഗതവുംപി പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Mv sukumaran