തളിപ്പറവ:ലോക പരിസ്ഥിതി ദിനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ മുത്തശിയോടൊപ്പം യാമിയും ഫലവൃക്ഷതൈ നട്ട് മാതൃകയായി.
പട്ടുവം മുള്ളൂലിലെ കൃഷിസ്ഥലത്താണ് മുത്തശിയും പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ പി ശ്രീമതിയോടൊപ്പം മൂന്ന് വയസ്കാരി യാമിയും തൈകൾ നട്ടത് .ചാമ്പ, റബൂട്ടാൻ,ഗ്രാഫ്റ്റ് ചെയ്ത പ്ലാവ് എന്നീ ഫലവൃക്ഷ തൈകളാണ് യാമിനി നട്ട്പിടിപ്പിച്ചത്.


പട്ടുവം കൃഷിഭവനിൽ നിന്നാണ് ഫലവൃക്ഷ തൈകൾ ശേഖരിച്ചത്.പട്ടുവം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, സീനത്ത് മഠത്തിൽ,പഞ്ചായത്ത് മെമ്പർമാരായകെ നാസർ,പി അജിത്ത്കുമർ,പി പി സുകുമാരി,ടി വി സിന്ധു,ഇ ശ്രുതി ,പട്ടുവം കൃഷി ഓഫീസർ രാഗിഷ രാമദാസ്,കൃഷിഅസിസ്റ്റൻറ് കെ മനോജ് കുമാർ തുടങ്ങിയവരും ചടങ്ങിൽപങ്കെടുത്തു .
ശ്രീമതിയുടെ മകൻ വിദേശത്തുള്ള ശ്രീജിത്തിൻ്റെയും കൊയിലാണ്ടിബറോഡ ബാങ്ക് ഉദ്യോഗസ്ഥ അതല്ല്യയുടെയും മകളാണ് യാമി.
Environmental day