ആന്തൂർ നഗരസഭയുടെ കീഴിൽ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു

ആന്തൂർ നഗരസഭയുടെ കീഴിൽ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു
May 26, 2025 05:13 PM | By Sufaija PP

ധർമ്മശാല:ആന്തൂർ നഗരസഭ ദുരന്തനിവാരണസമിതി യോഗം

നഗരസഭാ ഹാളിൽ ചെയർമാൻ പി.മുകുന്ദൻ്റെ അധ്യക്ഷതയിൽ നടന്നു.

യോഗം ഇതുവരെ ഉണ്ടായ അപകടങ്ങളും തുടർ നടപടികളും അവലോകനം ചെയ്യുകയും മുൻകരുതലിനായി എടുക്കേണ്ട നടപടിക്രമങ്ങളും ചർച്ച ചെയ്തു.

യോഗത്തിൽ നഗരസഭാ വൈസ് ചെയർപേർസൺ വി. സതീദേവി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, കെ.പി. ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, നഗരസഭാ പരിധിയിലെ ആശുപത്രി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും, ആന്തൂർ, മൊറാഴ വില്ലേജ് ഓഫീസർമാർ,

വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ, പൊതു പ്രവർത്തകർ, ഹരിത കർമ്മസേന, തൊഴിലുറപ്പ് തൊഴിലാളി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.


കെ എസ് ഇബി, ഫയർ ആൻ്റ് റെസ്ക്യു, പോലീസ് സേന എന്നിവർക്ക് വിവരം കൊടുത്തിരുന്നുവെങ്കിലും തിരക്കു കാരണം അവർക്ക് എത്തിച്ചേരുവാൻ സാധിക്കില്ലെന്നറിയിച്ചതായും അവരുടെ എല്ലാ സഹായ സഹകരണവും നമുക്കുണ്ടാവുമെന്നറിയിച്ചതായും ചെയർമാൻ യോഗത്തിൽ പറഞ്ഞു.

യോഗത്തിൽ വിവിധ സംഘടനകളെയും വകുപ്പുകളേയും പ്രതിനിധീകരിച്ച് ടി.കെ.വി. നാരായണൻ (നഗരസഭ കൗൺസിൽ), പ്രദീപ്. പി (ആന്തൂർ വില്ലേജ് ഓഫീസർ) ടി.പി.രാജൻ (വ്യാപാരി വ്യവസായി സമിതി) ഡോ. ജാസിം അബ്ദുള്ള (എഫ്.എച്ച്.സി പറശ്ശിനിക്കടവ്),ഡോ. ഹൃദ്യ (ഫിഷറീസ് എച്ച് സി, മൊറാഴ),

ശ്രീരാഗ് (ഡിവൈഎഫ്ഐ), വസന്ത (തൊഴിലുറപ്പ്) ജീവന (ആശാവർക്കർ), സജിത് പി. (കൃഷി ഭവൻ) സുനിൽ കുമാർ പി. (എം.ഇ) അജിത് ടി ( എച്ച് എസ്),എന്നിവർ സംസാരിച്ചു.സൂപ്രണ്ട് മധു ടി സ്വാഗതമാശംസിച്ചു.

വാർഡ് തലത്തിൽ ദുരന്ത നിവാരണം ഏകോപിപ്പിക്കുവാൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ സമിതികൾ രൂപീകരിക്കുവാൻ യോഗം തീരുമാനിച്ചു.

Disaster_awareness_conducted_by_anthur_muncipality

Next TV

Related Stories
ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

Jul 12, 2025 07:35 AM

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ...

Read More >>
നിര്യാതനായി

Jul 12, 2025 07:32 AM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jul 12, 2025 07:30 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

Jul 12, 2025 07:27 AM

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു...

Read More >>
രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

Jul 11, 2025 09:34 PM

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ...

Read More >>
പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

Jul 11, 2025 09:22 PM

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം...

Read More >>
Top Stories










News Roundup






//Truevisionall