കണ്ണൂർ:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെള്ളിയാഴ്ച്‌ച നിശ്ചയിച്ച സന്ദർശനം ശനിയാഴ്‌ചത്തേക്ക് മാറ്റിയതായി ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ അറിയിച്ചു.
വൈകിട്ട് നാലിന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം റോഡ് മാർഗം തളിപ്പറന്പിലേക്ക് പോകും. അഞ്ചിന് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനംചെയ്‌ത ശേഷമാണ് കണ്ണൂരിലെത്തുന്നത്.


വൻ സുരക്ഷയാണ് തളിപ്പറമ്പിൽ ഒരുക്കിയിട്ടുള്ളത്. എയർപോർട്ട് റോഡ്, മട്ടന്നൂർ, ചാലോട്, കൊളോളം, വടുവൻകുളം, മയ്യിൽ, നണിച്ചേരി കടവ് ഭാഗത്താണ് ഗതാഗത നിയന്ത്രണം
കണ്ണൂരിൽ നിന്നും എയർപോർട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേലെ ചൊവ്വ, താഴെ ചൊവ്വ, ചക്കരക്കൽ, അഞ്ചരക്കണ്ടി വഴി മട്ടന്നൂരിലേക്ക് പോവേണ്ടതാണ് തളിപ്പറമ്പിൽ നിന്നും എയർ പോർട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തളിപ്പറമ്പ്, ചിറവക്ക്, ധർമ്മശാല വഴി കണ്ണൂരിലേക്ക് പോകണം
Amit Shah