ചാലോട് · ചെറുകുഞ്ഞിക്കരിയിൽ കാർ-സ്കൂട്ടറിൽ കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. മലപ്പട്ടം സ്വദേശിയായ സി. പി. ഗോവിന്ദൻ (71) ആണ് മരിച്ചത്.


തിങ്കളാഴ്ച്‌ച രാവിലെ ഒൻപതോടെയായിരുന്നു അപകടം. അഞ്ചരക്കണ്ടി ഭാഗത്ത് നിന്ന് വന്ന കാർ, ചാലോട് ഭാഗത്ത് നിന്ന് വന്ന സ്കൂട്ടറിലിടിച്ചുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദനെ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പട്ടം തേക്കിൻകൂട്ടത്തിൽ പരേതനായ കുഞ്ഞികൃഷ്ണണണൻ നമ്പ്യാർ-പദ്‌മാവതി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗൗരി കോയാടൻ കോറോത്ത്. മക്കൾ: കെ. കെ. നിജിൽ, പ്രജീഷ് (ഇരുവരും അബുദാബി), പ്രിയ (അധ്യാപിക, വയക്കര യു.പി. സ്കൂൾ). മരുമക്കൾ: അനില (കുറ്റ്യാട്ടൂർ), ജിംന (മട്ടന്നൂർ), ടി. സി. സുമേഷ് (ചേലേരി, എസ്.ബി.ഐ. കണ്ണൂർ). സഹോദരങ്ങൾ: പ്രേമലത (അഴീക്കോട്), ദിവാകരൻ (അഴീക്കോട്), ശ്രീകുമാർ (അഴീക്കോട്).
സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് രണ്ടിന് മലപ്പട്ടം പഞ്ചായത്ത് ശ്‌മശാനത്തിൽ നടക്കും.
Death_information