പൊന്നോണത്തിൻ്റെ വരവ് അറിയിച്ച് ഇന്ന് അത്തം

പൊന്നോണത്തിൻ്റെ വരവ് അറിയിച്ച് ഇന്ന് അത്തം
Aug 26, 2025 09:56 AM | By Sufaija PP

പൊന്നോണത്തിൻ്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തുനാൾ മലയാളിയുടെ മനസിലും വീടുകളിലും പൂവിളിയുടെ ആരവമുയരുകയാണ്. അത്തം പിറന്നാൽ പിന്നെ ഓരോ ദിവസവും തിരുവോണത്തിനായുള്ള കാത്തിരിപ്പിലാണ്.

ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുടെ കാലം കൂടിയാണിത്. തിരക്കുപിടിച്ചോടുന്ന ഇന്നത്തെ തലമുറയ്ക്ക് പണ്ടത്തെ കാഴ്‌കൾ അന്യമാണ്.വീടിൻറെ മുറ്റത്ത് ചാണകം മെഴുകി പൂത്തറ ഉണ്ടാക്കി പൂവിട്ടിരുന്ന കാലം. പച്ചപ്പാർന്നപാടവും നെൽക്കതിരും പാടത്തിലൂടെ പൂത്തേടി അലയുന്ന കുഞ്ഞു കുട്ടികളും. പക്ഷേ ഇന്നിപ്പോൾ നാടൻ പൂക്കളെക്കാൾ ഇറക്കുമതി പൂക്കൾ ആണ് സ്ഥാനം പിടിക്കുന്നത്.പൂത്തേടിയുള്ള അലച്ചിലില്ല വളരെ പെട്ടെന്ന് പൂക്കളം തീർക്കാൻ പറ്റും എന്നത് മറ്റൊരു കാര്യം.

കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങൾക്ക് ഇനിയുള്ള നാളുകളിൽ ഡിസൈനുകളാകും. ചിങ്ങത്തിലെ അത്തം നാളിൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞ് ചതയം നാൾ വരെ നീണ്ടു നിൽക്കും. ഓണക്കോടി വാങ്ങിയും സദ്യ ഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിൻ്റെയും പത്തു നാളുകൾ

ആണ് ഇനി മലയാളിക്ക്

വരാനിരിക്കുന്നത്.

Attham 1

Next TV

Related Stories
കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം

Aug 26, 2025 01:28 PM

കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം

കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ...

Read More >>
ബെഫി നേതൃത്വത്തിൽ കെ.എം.ചന്ദ്രബാബുവിന് സ്നേഹാദരം

Aug 26, 2025 11:53 AM

ബെഫി നേതൃത്വത്തിൽ കെ.എം.ചന്ദ്രബാബുവിന് സ്നേഹാദരം

ബെഫി നേതൃത്വത്തിൽ കെ.എം.ചന്ദ്രബാബുവിന്...

Read More >>
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം ചട്ടുകപ്പാറയിൽ

Aug 26, 2025 11:40 AM

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം ചട്ടുകപ്പാറയിൽ

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം...

Read More >>
ചാലോട് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Aug 26, 2025 11:27 AM

ചാലോട് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ചാലോട് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ...

Read More >>
കണ്ണൂർ സിറ്റി പൊലീസിന് സോടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം - ആദ്യ ലഹരി പരിശോധനയിൽ വിജയം

Aug 26, 2025 11:18 AM

കണ്ണൂർ സിറ്റി പൊലീസിന് സോടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം - ആദ്യ ലഹരി പരിശോധനയിൽ വിജയം

കണ്ണൂർ സിറ്റി പൊലീസിന് സോടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം - ആദ്യ ലഹരി പരിശോധനയിൽ...

Read More >>
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Aug 26, 2025 09:54 AM

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall