അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 7500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 7500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
Aug 21, 2025 05:56 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പറമ്പത്ത് പ്രവർത്തിച്ചു വരുന്ന ഐ. കെ ഹോം സ്റ്റുഡിയോ വെയർ ഹൌസ്, മല്ലിയോട്ട് പ്രവർത്തിച്ചു വരുന്ന ഭരതാ അവിൽ മില്ല് തുടങ്ങിയ സ്ഥാപനങ്ങൾക്ക് 7500 രൂപ പിഴ ചുമത്തി.ഐ. കെ ഹോം സ്റ്റുഡിയോയുടെ പറമ്പത്ത് സ്ഥിതി ചെയ്യുന്ന വെയർഹൌസിൽ നടത്തിയ പരിശോധനയിൽ വലിയ തോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിടുകയും പൊട്ടിയ ടൈൽസ് കക്ഷണങ്ങൾ, പ്ലാസ്റ്റിക്കുകൾ, സിറാമിക് ഐറ്റംസുകൾ തുടങ്ങിയവ പല ഇടങ്ങളിലായി കാലങ്ങളായി കൂട്ടിയിട്ട് കാടു മൂടിയ നിലയിലും കാണപ്പെട്ടു.സ്ഥാപനത്തിന് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ എടുത്തു മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള നിർദേശവും നൽകി.മല്ലിയോട്ട് പ്രവർത്തിച്ചു വരുന്ന ഭരതാ അവിൽ മില്ലിൽ നടത്തിയ പരിശോധനയിൽ മില്ലിന്റെ പരിസര പ്രദേശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും സ്ഥാപനത്തിന്റെ പരിസരം വൃത്തിയായി സംരക്ഷിക്കാത്തതിനും 2500 രൂപയും സ്‌ക്വാഡ് പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് കൃഷ്ണ കുമാർ എസ് തുടങ്ങിയവർ പങ്കെടുത്തു

Unscientific waste disposal

Next TV

Related Stories
തളിപ്പറമ്പിൽ മധ്യവയസ്‌കൻ്റെ മരണം: കിണറിൽ മൃതദേഹം കണ്ടെത്തി

Aug 21, 2025 05:54 PM

തളിപ്പറമ്പിൽ മധ്യവയസ്‌കൻ്റെ മരണം: കിണറിൽ മൃതദേഹം കണ്ടെത്തി

തളിപ്പറമ്പിൽ മധ്യവയസ്‌കൻ്റെ മരണം: കിണറിൽ മൃതദേഹം...

Read More >>
നിര്യാതയായി

Aug 21, 2025 05:41 PM

നിര്യാതയായി

നിര്യാതനായി...

Read More >>
കണ്ണൂർ ഗവൺമെന്റ് റസ്റ്റ് ഹൗസിൽ  മിനി കോൺഫറൻസ് ഹാളിന്റെ സീലിംഗ് തകർന്നു വീണു

Aug 21, 2025 04:39 PM

കണ്ണൂർ ഗവൺമെന്റ് റസ്റ്റ് ഹൗസിൽ മിനി കോൺഫറൻസ് ഹാളിന്റെ സീലിംഗ് തകർന്നു വീണു

കണ്ണൂർ ഗവൺമെന്റ് റസ്റ്റ് ഹൗസിൽ മിനി കോൺഫറൻസ് ഹാളിന്റെ സീലിംഗ് തകർന്നു...

Read More >>
കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിക്കെതിരെ കെപിഎസ്ട‌ിഎ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി

Aug 21, 2025 04:36 PM

കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിക്കെതിരെ കെപിഎസ്ട‌ിഎ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി

കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിക്കെതിരെ കെപിഎസ്ട‌ിഎ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ ധർണ...

Read More >>
പാണപ്പുഴ വില്ലേജിലെ അനധികൃത ഭൂമി കയ്യേറ്റം :നടപടി ആരംഭിച്ച് റവന്യു അധികൃതർ

Aug 21, 2025 02:29 PM

പാണപ്പുഴ വില്ലേജിലെ അനധികൃത ഭൂമി കയ്യേറ്റം :നടപടി ആരംഭിച്ച് റവന്യു അധികൃതർ

പാണപ്പുഴ വില്ലേജിലെ അനധികൃത ഭൂമി കയ്യേറ്റം :നടപടി ആരംഭിച്ച് റവന്യു...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാട് കടുപ്പിക്കാനൊരുങ്ങി വി ഡി സതീശൻ

Aug 21, 2025 02:26 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാട് കടുപ്പിക്കാനൊരുങ്ങി വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാട് കടുപ്പിക്കാനൊരുങ്ങി വി ഡി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall