ചക്കരക്കൽ:എസ്.എഫ്.ഐ.പ്രവർത്തകരായ രണ്ടുപ്ലസ് ടു വിദ്യാർത്ഥികളെ കൈ കൊണ്ടും മരപ്പട്ടിക കൊണ്ടും ഇരുമ്പുവടി കൊണ്ടും മർദ്ദിച്ചുവെന്ന പരാതിയിൽ ആറു കെ.എസ്.യു. പ്രവർത്തകർക്കെതി രെ പോലീസ് കേസെടുത്തു.


അഞ്ചരക്കണ്ടി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ബാവോട് സ്വദേശിയുടെ പരാതിയിലാണ് സ്‌കൂളിലെആറു പ്ലസ് ടു വിദ്യാർത്ഥികളായ കെ.എസ് യു പ്രവർത്തകർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്.ഈ മാസം 14 ന് വൈകുന്നേരം 4.15 മണിക്ക് സ്കൂൾ ഗെയിറ്റിന് സമീപം വെച്ച് രാഷ്ട്രീയ വിരോധം വെച്ച് പ്രതികൾ ആക്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Police case