ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കോട്ടക്കീൽ മുക്കിൽ പ്രവർത്തിച്ചു വരുന്ന അലിസ കഫെ, നെരുവമ്പ്രത്ത് പ്രവർത്തിച്ചു വരുന്ന റെഡ് ചില്ലീസ് എന്നീ ഹോട്ടലുകൾക്ക് പിഴ ചുമത്തി. കോട്ടക്കീൽമുക്കിൽ പ്രവർത്തിച്ചു വരുന്ന അലിസ കഫെയിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ പുറക് വശത്തു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും പാത്രങ്ങൾ കഴുകുന്ന വാഷ് ബേസിനിൽ നിന്നും മലിനജലം തുറസായി ഒഴുക്കി വിടുന്നതായും കണ്ടെത്തി. ഹോട്ടലിന് 6000 രൂപ പിഴ ചുമത്തി. നെരുവമ്പ്രത്ത് പ്രവർത്തിച്ചു വരുന്ന ഹോട്ടൽ റെഡ് ചില്ലീസിൽ നടത്തിയ പരിശോധനയിൽ അടുക്കളയ്ക്ക് സമീപത്ത് ഇരുമ്പ് ഡ്രമ്മിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തി.കൂടാതെ ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ ബിന്നിൽ കൂട്ടിയിടുന്നതും ശ്രദ്ധയിൽ പെട്ടു. ഹോട്ടലിന് 3000 രൂപ പിഴ ചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, ഏഴോം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിയ പി തുടങ്ങിയവർ പങ്കെടുത്തു
Unscientific waste disposal