ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വളപട്ടണം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വളപട്ടണത്ത് പ്രവർത്തിച്ചു വരുന്ന അമാന ടൊയോട്ട സർവീസ് സെന്ററിന് 15000 രൂപ പിഴ ചുമത്തി.സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പല ഇടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ബിന്നുകളിൽ ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി.കൂടാതെ സ്ഥാപനത്തിന്റെ ബോഡി വർക്ക് ഷോപ്പിലും പെയിന്റിംഗ് വർക്ക് ഷോപ്പിന്റെ ഭാഗത്തും സ്ഥാപിച്ചിരിക്കുന്ന വാഷ് ബേസിനിൽ നിന്നും ഉപയോഗ ശേഷം മലിനജലവും പെയിന്റ് വേസ്റ്റും ഉൾപ്പെടെയുള്ളവ ഓടയിലേക്ക് ഒഴുക്കി വിടുന്നതായും സ്‌ക്വാഡ് കണ്ടെത്തി.സ്ഥാപനത്തിന് 15000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിച്ചു വെയ്ക്കാനും മലിന ജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, വളപട്ടണം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് പ്രമോദ് പറമ്പൻ തുടങ്ങിയവർ പങ്കെടുത്തു
Unscientific waste disposal