തളിപ്പറമ്പ്: ഭർതൃമതിയുടെ അശ്ലീല ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.


കണ്ണാടിപ്പറമ്പ് സ്വദേശിയായ സൽസബീൽ ബസ് കണ്ടക്ടർ സജീറിനെതിരെയാണ് (30) ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ആലക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.
2024 മുതൽ ഭീഷണിപ്പെടുത്തി പല തവണകളായി 80,000 രൂപയും 7 പവൻ സ്വർണവും തട്ടിയെടുത്തെന്നാണ് പരാതി.
ഇന്നലെ ഉച്ചക്ക് ശേഷം തളിപ്പറമ്പ് ന്യൂസ് കോർണറിന് സമീപം വെച്ച് ഭീഷണമുഴക്കി പണം ആവശ്യപ്പെട്ടുവെങ്കിലും കൊടുക്കാൻ തയ്യാറായില്ല.തുടർന്ന് ഇവരുടെ 13,000 രൂപ വിലമതിക്കുന്ന സാംസംഗ് ഫോൺ അപഹരിച്ച് രക്ഷപ്പെട്ടതായാണ് പരാതി.പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.
Conductor arrested for threatening housewife in Taliparambi