കൊളച്ചേരി: പെട്രോൾ പമ്പ് സമീപം വച്ച് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കണ്ണാടിപറമ്പ് മാലോട്ട് സ്വദേശി കട്ടയാട്ട് ഫാറൂക്ക് () മരണപ്പെട്ടു.


ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫാറൂക്ക് മിനിഞ്ഞാന്ന് വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്.
ഫാറൂഖ് നാറാത്ത് FABIAN BIZ INDIA PVT LTD ൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: കദീജ
മക്കൾ: ഫർസിൻ, ഫാത്തിമ
ഉപ്പ: കെ.വി. മൊയ്ദീൻ
ഉമ്മ: ജമീല
സഹോദരങ്ങൾ: മുംതാസ്, റസീല, റൈന, അജ്മൽ
ജനാസ നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മാലോട്ടിൽ. പൊതുദർശനത്തിന് ശേഷം കമ്പിൽ മൈതാനിപ്പള്ളിയിൽ കബറടക്കം നടക്കും
Death_information