തളിപ്പറമ്പ്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അനീഷ് (40) അറസ്റ്റിലായി. മാതമംഗലത്ത് ഓട്ടോ ഓടിക്കുന്ന അനീഷ് കാനായി സ്വദേശിയാണ്.


കഴിഞ്ഞ ജൂൺ നാലിനാണ് കേസിനാസ്പ്‌പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ മാതാവുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട അനീഷ്, മക്കളോടൊപ്പം പറശിനിക്കടവിലെ ലോഡ്‌ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് അനീഷ് 14 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്.
പെൺകുട്ടി അധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് കേസിന് തുടക്കമായത്. ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തെങ്കിലും, സംഭവം നടന്നത് തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലാണ്.
തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലായതി നാൽ കേസ് ഇവിടേക്ക് മാറ്റുക യായിരുന്നു. ഡിവൈ.എസ്.പി. കെ.ഇ പ്രേമചന്ദ്രൻ, സി.ഐ: ബാബുമോൻ, എസ്.ഐ: ദിനേ ശൻ എന്നിവരുടെ നേതൃത്വ ത്തിൽ ഇന്ന് രാവിലെ മാതമംഗ ലത്തുവെച്ച് അനീഷിനെ പിടി കൂടുകയായിരുന്നു.
Pocso_case