ടി.പി. വധക്കേസിൽ പ്രതിയായ കൊടി സുനിലിനെതിരെ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്‌ദുൽ കരീം ചേലേരി രൂക്ഷ വിമർശനവുമായി രംഗത്തെത്തി.


പോലീസുകാരുടെ ഒത്താശയോടെ ജയിലിൽ മദ്യപിക്കുന്ന കൊടുംക്രിമിനലുകളുടെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും പിണറായി കാലത്ത് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി പരോൾ അനുവദിക്കുന്നതിനും ഫോൺ ഉപയോഗിക്കുന്നതിനും ഒത്താശ ചെയ്ത ഉദ്യോഗസ്ഥരും ഭരണകൂട സംവിധാനവുമാണ് മദ്യപിക്കുന്നതിനുള്ള സൗകര്യവും ചെയ്‌തു കൊടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.
ജയിലിൽ ഫോൺ ഉപയോഗിക്കുന്നതിനും അനധികൃതമായി പരോൾ അനുവദിക്കുന്നതിനും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും ഭരണകൂട സംവിധാനവുമാണ് മദ്യപിക്കുന്നതിനുള്ള സൗകര്യവും ചെയ്‌തു കൊടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. കൊലക്കേസ് പ്രതികൾക്ക് വിലങ്ങുപോലും വയ്ക്കാതെ സ്വൈര്യമായി വിഹരിക്കാൻ ആരാണ് സൗകര്യം ചെയ്തതെന്ന് സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
സി പി എം ന്റെയും സർക്കാരും ഉൾപ്പെടുന്ന സിസ്റ്റത്തിന്റെ പിഴവാനിതെന്നും അദ്ദേഹം പ്രസ്താവന നടത്തി
Abdul kareem cheleri