പരിയാരം: ബന്ധുക്കളില്ലാത്ത മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമ്മങ്ങൾ നടത്തി ദയ ചാരിറ്റബിൾ സൊസൈറ്റി മാതൃകയായി
തിരുവനന്തപുരം സ്വദേശി മഹി (55) ആണ് മരിച്ചത്.തലശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത മഹി, ജൂലൈ ഒന്നിന് ചികിത്സയിലിരിക്കെ മരണപ്പെട്ടു. ബന്ധുക്കളെ കണ്ടെത്താനായില്ലെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ മൃതദേഹം തിരിച്ചറിയുകയും ബന്ധുക്കൾ എത്തുകയും ചെയ്തു.


മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ദയ ചാരിറ്റബിൾ സൊസൈറ്റിയെ സമീപിച്ച് സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.
30 വർഷമായി വീട്ടുകാരുമായി ഒരു ബന്ധവും ഇല്ലാതിരുന്ന മഹിയുടെ ശവ സംസ്ക്കാരം വിധിപ്രകാരം നടത്തി കൊടുക്കുന്നതിൽ ദയ മുന്നിട്ടിറങ്ങുകയായിരുന്നു. ദയ വൈസ് ചെയർമാൻ എം വി രാജീവൻ കോ-ഓർഡിനേറ്റർ പി ദാമോദരൻ, ഡ്രൈവർ കെ പ്രണവ്, കെ വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ മണ്ടൂർ പൊതു ശ്‌മശാനത്തിൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ മഹിയുടെ അന്ത്യ കർമ്മങ്ങൾ ചെയ്തു. ശവ സംസ്‌കാരത്തിന് സൗകര്യമൊരുക്കിയത് മണ്ടൂർ പൊതു ശ്‌മശാന കമ്മിറ്റിയാണ്. ഇതിനകം ദയ ചാരിറ്റബിൾ സൊസൈറ്റി നിരവധി മൃതദേഹങ്ങളാണ് ഇത്തരത്തിൽ സംസ്കരിച്ചിട്ടുള്ളത്.
Daya Charitable Society