കണ്ണൂര്‍: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളത്.


അടുത്ത അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആഴ്ചയുടെ അവസാനം കൂടുതൽ ശക്തമായ മഴ, അതായത് തീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.
Rainy_updates