പഴയങ്ങാടി:ചെമ്പല്ലിക്കുണ്ടു പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി.
ഫയർഫോഴ്സിന്റെ നിരന്തരമായ മൂന്ന് ദിവസത്തെ തിരച്ചിലിന് ഒടുവിൽ ഇന്ന് വൈകുന്നേരം 4:15 ന് കമ്പനിക്കുണ്ട് പുഴയുടെ റെയിൽവേ പാലത്തിന് സമീപമുള്ള ഭാഗത്തുനിന്നുള്ള കണ്ടൽക്കാടുകൾക്കിടയിൽ നിന്നാണ് കണ്ടുകിട്ടിയത് പോലീസ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.


യുവതിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെങ്ങര സമുദായ സ്മശാനത്തിൽ സംസ്കരിച്ചിരുന്നത്.
Body found