ധർമ്മശാല:ആന്തൂർ നഗരസഭ ഹരിത കർമ്മസേന ഇ-മാലിന്യ ശേഖരണം ആരംഭിച്ചു.
നഗരസഭാതല ഉൽഘാടനം


ചെയർപേർസൺ പി.മുകന്ദൻ ക്യാപ്ടൻ സതീശനിൽ നിന്ന് ഇ-മാലിന്യം സ്വീകരിച്ച് നഗരസഭാ കാര്യാലയത്തിൽ നിർവ്വഹിച്ചു.
വൈസ് ചെയർപേർസൺ വി.സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ.മുഹമ്മദ് കുഞ്ഞി, കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി പി.എൻ. അനീഷ് സ്വാഗത ഭാഷണം നടത്തി.
നഗരസഭ വാർഡ് കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഹരിത കർമ്മസേനാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Anthoor muncipality