മയ്യിൽ-യെമനിലെ ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുവേണ്ടി ഫലപ്രദമായി ഇടപ്പെട്ട് നിമിഷ പ്രിയയുടെ മോചനം
സാധ്യമാക്കണമെന്ന് പ്രവാസി സംഘം മയ്യിൽ ഏരിയാ സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.


സമ്മേളനം സംസ്ഥാന സെക്രട്ടറി ശ്രീ സജീവ് തൈക്കാട് ഉത്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ശിവൻ കെ വി പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ശ്രീ പ്രശാന്ത് കുട്ടാമ്പള്ളി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.സംസ്ഥാന കമ്മറ്റി അംഗം പി.പി.രാജൻ, ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്ത് എടക്കാനം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ശ്രീ പി വത്സലൻ സ്വാഗതവും കൺവീനർ പി കുഞ്ഞിരാമൻ നന്ദിയും രേഖപ്പെടുത്തി.
ഏരിയാ പ്രസിഡന്റ് പി മനോജ് കൺവീറായ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
പ്രവാസി പുനര്ദിവാസത്തിനായുള്ള NDPREM പദ്ധതികൾ പ്രവാസി സഹകരണ സംഘങ്ങളെക്കൂടി ഉൾപ്പെടുത്തി പ്രവാസി സംരംഭങ്ങൾക്ക് സഹായകരമാവുന്ന തരത്തിൽ ആവശ്യമായ ഭേദഗതികളോട് കൂടി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡണ്ടായി വി കെ രാജീവനെയും വൈസ് പ്രസിഡന്റ്റുമാരായി സി പ്രകാശൻ, കെ വി അബ്ദുറഹ്മാൻ എന്നിവരെയും സെക്രട്ടറിയായി കെ വി ശിവനെയും ജോയിന്റ് സെക്രട്ടറിമാരായി കെ പ്രജിത്ത്, പി രഘുനാഥ് എന്നിവരെയും ട്രഷററായി കെ സി വിജയനെയും സമ്മേളനം തെരഞ്ഞെടുത്തു.
Pravasi sangham