പഴയങ്ങാടി :ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി :രണ്ടര വയസുള്ള മകൾക്കായി തിരച്ചിൽ തുടരുന്നു.കണ്ണൂർ അടുത്തില വയലാപ്രയിലെ റീമയാണ് കുഞ്ഞിനെയും എടുത്ത് ചെമ്പല്ലി കുണ്ട് പാലത്തിൽ നിന്നും പുഴയിലെക്ക് ചാടിയത്. ഞായറാഴ്ച്ച പുലർച്ചെ രണ്ടരമണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും സ്കൂട്ടറിൽ കുഞ്ഞുമായി എത്തി പുഴയിൽ ചാടുകയായിരുന്നു. വീട്ടുകാർ ഉണർന്നപ്പോൾ റീമയെയും കുഞ്ഞിനെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് പാലത്തിൽ സ്കൂട്ടർ ഉപേഷിച്ച നിലയിൽ കണ്ടത്. പോലീസും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് റെയിൽവെ പാലത്തിന് സമീപത്ത് നിന്ന് റീമയുടെ മൃതദ്ദേഹം കണ്ടെത്തിയത്.
ഋഷിപ്പ് രാജിനെയും (മൂന്ന്) എടുത്ത് റീന പുഴയിലേക്ക്ചാടുകയായിരുന്നു.മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.


സ്വന്തം വാഹനത്തിൽ വന്നാണ് ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു. കുടുംബ പ്രശ്നം ആകാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ അനുമാനിക്കുന്നു.യഥാർത്ഥ സംഭവം അന്വേഷണം നടത്തിയതിനുശേഷം മാത്രമേ പറയാൻ പറ്റുമെന്ന് പോലീസ് ഭാഷ്യം.
Chemballikkund