തളിപ്പറമ്പ :മലിനജലം ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴിക്കുവിടുന്നതിനെതിരെയും, നഗരസഭയിലെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെയും വികസന വിരുദ്ധ നടപടികൾക്കെതിരെയുമാണ് സിപിഎം മാർച്ച് സംഘടിപ്പിച്ചത്. സി.പി.ഐ എം. തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച നഗരസഭ ഓഫീസ് മാർച്ച് പാർട്ടി ജില്ലാ സെക്രട്ടറി സ: കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം നഗരസഭയിൽ ചർച്ചയ്ക്ക് കയ്യാങ്കളി നടന്നിരുന്നു. നഗരസഭയ്ക്ക് എതിരെ പ്രതിഷേധം കടുപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
Cpm march