ആന്തൂർ നഗരസഭ നമസ്തേ ദിനാചരണത്തിന്റെ ഭാഗമായി നമസ്തേ സ്കീമിൽറജിസ്റ്റർ ചെയ്ത തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിക്കുകയും, PPE KIT, ആയുഷ്മാൻ കാർഡ്, എന്നിവ ചടങ്ങിൽ വിതരണം ചെയ്യുകയും, PPE കിറ്റ് ഉപയോഗത്തിന്റെ ശരിയായ രീതി, ആവശ്യകത എന്നിവയെ കുറിച്ച് ബോധവൽക്കരണo നടത്തി.


16/07/2025 ന് രാവിലെ 11 മണിക്ക് ആന്തൂർ നഗരസഭാ കൗൺസിൽ ഹാളിൽ വച്ചു ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. പി.കെ മുഹമ്മദ് കുഞ്ഞിയുടെഅദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി ബഹു. നഗരസഭ ചെയർപേഴ്സൺ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ സെക്രട്ടറി പി.എൻ അനീഷ് സ്വാഗതം പറഞ്ഞു. ക്ലീൻസിറ്റി മാനേജർ ശ്രീ. അജിത്ത് തളിയിൽ നമസ്തേ സ്കീo തൊഴിലാളികൾക്ക് PPE KIT ഉപയോഗിക്കേണ്ട രീതിയും ആവശ്യകതയേയും കുറിച്ച് ബോധവൽക്കരണം നടത്തി.
സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ കെ.പി.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, പ്രേമരാജൻ മാസ്റ്റർ, കൗൺസിലർമാർ, നമസ്തേ തൊഴിലാളികൾ,നഗരസഭാ ജീവനക്കാർ,ശുചീകരണ വിഭാഗം തൊഴിലാളികൾ, എന്നിങ്ങനെ നാൽപ്പതോളം പേർ പരിപാടിയിൽ പങ്കെടുത്തു.
Workers