അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പയ്യന്നൂരിലെ മാഗ്‌നം മാളിന് 5000 രൂപ പിഴ ചുമത്തി. മാളിലെ പല സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മാളിന്റെ നവീകരണ പ്രവർത്തികൾക്ക് ശേഷമുള്ള കൺസ്ട്രക്ഷൻ & ഡെമോളിഷൻ മാലിന്യങ്ങളും മാളിന്റെ പാർക്കിംഗ് ഏരിയയിൽ കൂട്ടിയിട്ടത്തിനാണ് സ്‌ക്വാഡ് മാളിന് 5000 രൂപ പിഴ ചുമത്തിയത്.നിരവധി ഗാർബജ് ബാഗുകളിൽ തരം തിരിക്കാത്ത നിലയിലാണ് മാലിന്യങ്ങൾ കണ്ടെത്തിയത്.മാൾ സൂപ്പർവൈസറെ സംഭവസ്ഥലത്ത് വിളിച്ചു വരുത്തി മാലിന്യ പ്രശ്‌നം ബോധ്യപ്പെടുത്തുകയും ഉടൻ തന്നെ മാലിന്യങ്ങൾ തരം തിരിച്ചു ശാസ്ത്രീയമായി കൈയൊഴിയാനുള്ള നിർദേശവും സ്‌ക്വാഡ് നൽകി. മാളിന്റെ എസ്. ടി. പി യും മറ്റു മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളും സ്‌ക്വാഡ് പരിശോധിച്ചു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്യാം കൃഷ്ണ ഒ. കെ തുടങ്ങിയവർ പങ്കെടുത്തു
Unscientific waste disposal