തളിപ്പറമ്പ :തളിപ്പറമ്പിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ് :
വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി


ഇന്നു രാവിലെ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ ഹോട്ടൽ പരിശോധന യിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.ടേസ്റ്റി ഹബ്, ദുനിയാവ്, മജ്‌ലിസ് എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തത്. കരിംബം മുതൽ ഏഴാം മൈൽ വരെയുള്ള 15ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി.പരിശോധന യിൽ CCM രഞ്ജിത് കുമാർ, എസ്‌പി എച് ഐ ദിലീപ്, പി എച് ഐ ലതീഷ്, ശുചീകരണ തൊഴിലാളികളായ ഗണേശൻ, രൂപേഷ് എന്നിവർ പങ്കെടുത്തു
Food rade