തളിപ്പറമ്പ് : കുട്ടികളിൽ ജൈവ വൈവിധ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാൻ ജൂനിയർ റെഡ്ക്രോസ് നടത്തുന്ന പരിപാടിയാണ് സ്കൂൾ മുറ്റത്തൊരു തേന്മാവ്പദ്ധതി തളിപ്പറമ്പ് നോർത്ത് ഉപജില്ല തല ഉദ്ഘാടനം ടാഗോർ വിദ്യാനികേതൻജി.വി. എച്ച്.എസ്.എസ്സിൽ പ്രാധാനാധ്യാപിക പി .ഒ '' ഇന്ദു മതി യുടെ അധ്യക്ഷതയിൽ ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ കോർഡിനേറ്റർ കെ. നിസാർ, കെ.സുമതി, ടി.വി. ജിഷ , ജെ ആർ സി കേഡറ്റുകളായ എം. അബിന , പി. പി. അഞ്ജന, കെ.പി.കാഷ്മീര പ്രസംഗിച്ചു.
Mittathoru Thenmaavu