തളിപ്പറമ്പ് : ദീർഘകാലമായി തളിപ്പറമ്പിൽ ആതുര സേവനരംഗത്ത് സേവനം ചെയ്യുന്ന അള്ളാംകുളത്ത് താമസിക്കുന്ന ഡോക്ടർ ടി. പി. എം. സുബൈറിനെ ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ നേതൃത്വത്തിൽ ആദരിച്ചു. ജൂനിയർ റെഡ്ക്രോസ് ഉപജില്ലാ കോർഡിനേറ്റർ നിസാർ 'കെ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.
ജെ. ആർ. സി. കൗൺസിലർ അനീസ ' എം , കേഡറ്റുകളായ സിയാന ഫാത്തിമ ബി, സുഹാന എം പി, നിദ ഫാത്തിമ സി കെ പ്രസംഗിച്ചു. ഡോക്ടർ ടി. പി. എം. സുബൈർ മറുപടി പ്രസംഗം നടത്തി. സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിലെ ജെ. ആർ. സി. കേഡറ്റുകൾ പങ്കെടുത്തു.


Doctor's day special