ഭാരതാംബ ചിത്രവിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ

ഭാരതാംബ ചിത്രവിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ
Jun 25, 2025 04:55 PM | By Sufaija PP

തിരുവനന്തപുരം : ഭാരതാംബ ചിത്രവിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ. സർക്കാർ നിലപാട് വ്യക്തമാക്കി ഗവർണർക്ക് കത്ത് നൽകും. മുഖ്യമന്ത്രിയാണ് കത്ത് നൽകുക. സർക്കാരിൻെറ ഔദ്യോഗിക ചിഹ്നങ്ങളാണ് ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കേണ്ടതെന്നും സർക്കാർ ഗവർണറെ അറിയിക്കും.

രാജ്ഭവനിൽ സംഘടിപ്പിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ നിന്നും മന്ത്രി വി.ശിവൻകുട്ടി ഇറങ്ങി വന്നതിനെതിരെ രൂക്ഷ വിമർശനമാണ് രാജ്ഭവന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഔദ്യോഗിക പരിപാടികളിൽ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക അംഗീകരിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സർക്കാർ. ഗവർണർ ഭരണഘടനാ വിരുദ്ധമായ നിലപാട് എടുക്കുന്നുവെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. പിന്നാലെ രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ ഗവർണർ നിർദേശം നല്കിയിരുന്നു.

രാജ്ഭവനിലെ ചടങ്ങ് ബഹിഷ്ക്കരിച്ച മന്ത്രി വി ശിവൻകുട്ടിയുടെ നടപടിയിൽ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കാൻ ഗവർണർ തീരുമാനിച്ചിരുന്നു.

അതിനിടെ ഭാരതാംബയെച്ചൊല്ലി രാഷ്ട്രീയവിവാദം ചൂടുപിടിച്ചതോടെ, പല ജില്ലകളിലും എബിവിപി പ്രതിഷേധം പൊലീസുമായുള്ള ഏറ്റുട്ടലിനു വഴിമാറിയിരുന്നു.

Bharathambha controversy

Next TV

Related Stories
കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

Aug 7, 2025 10:34 PM

കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ്...

Read More >>
ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം';  എംവി ഗോവിന്ദൻ

Aug 7, 2025 10:28 PM

ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം'; എംവി ഗോവിന്ദൻ

ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം'; എംവി...

Read More >>
എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ കെ.എസ്.യു -എം.എസ്.എഫ് അക്രമം: ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐ

Aug 7, 2025 08:31 PM

എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ കെ.എസ്.യു -എം.എസ്.എഫ് അക്രമം: ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐ

എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ കെ.എസ്.യു -എം.എസ്.എഫ് അക്രമം: ശക്തമായി പ്രതിഷേധിക്കുമെന്ന്...

Read More >>
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ നൽകിയെന്ന വാർത്ത വസ്തുതാവിരുദ്ധം

Aug 7, 2025 07:16 PM

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ നൽകിയെന്ന വാർത്ത വസ്തുതാവിരുദ്ധം

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ നൽകിയെന്ന വാർത്ത...

Read More >>
ടി.വി. സുരേന്ദ്രൻ ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

Aug 7, 2025 05:35 PM

ടി.വി. സുരേന്ദ്രൻ ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

ടി.വി. സുരേന്ദ്രൻ ചരമവാർഷിക ദിനാചരണം...

Read More >>
പാപ്പിനിശേരിയില്‍ പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34കാരനായ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്

Aug 7, 2025 03:15 PM

പാപ്പിനിശേരിയില്‍ പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34കാരനായ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്

പാപ്പിനിശേരിയില്‍ പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34കാരനായ ഭര്‍ത്താവിനെതിരെ പോക്‌സോ...

Read More >>
Top Stories

GCC News

//Truevisionall