അക്കാദമിക് മോണിറ്ററിങ് :പ്രധാന ആദ്ധ്യാപകർക്ക് ജൂലൈ 15 നുള്ളിൽ പരിശീലനം നൽകും

അക്കാദമിക് മോണിറ്ററിങ് :പ്രധാന ആദ്ധ്യാപകർക്ക് ജൂലൈ 15 നുള്ളിൽ പരിശീലനം നൽകും
Jun 22, 2025 11:18 AM | By Sufaija PP

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനം. ഓരോ ക്ലാസിലും നേടേണ്ട പഠനലക്ഷ്യങ്ങൾ അതതു ക്ലാസിൽ വച്ചു നേടണം. 5മുതൽ 9വരെ ക്ലാസുകളിൽ എഴുത്തുപരീക്ഷകൾക്ക് വിഷയാടിസ്ഥാനത്തിൽ 30 ശതമാനം മാർക്ക് നിർബന്ധമാകും.


ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്തുവാനല്ല. എല്ലാ കുട്ടികളെയും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.

ഓരോഘട്ടത്തിലും കുട്ടികളുടെ പഠനനില നിരന്തരവിലയിരുത്തലിന്റെ ഭാഗമായോ, ടേം മൂല്യനിർണയത്തിന്റെ ഭാഗമായോ മനസ്സിലാക്കി അതതു ഘട്ടത്തിൽ തന്നെ പഠനപിന്തുണ നൽകുന്നുണ്ട് എന്ന് ഉറപ്പാക്കാൻ കഴിയണം. പഠനനില ടീച്ചറോടൊപ്പം കുട്ടിയും രക്ഷിതാവും അറിയുന്ന അവസ്ഥ ഉണ്ടാകണം. ഇതെല്ലാം നടക്കുന്നു എന്നുറപ്പാക്കാൻ സഹായിക്കും വിധം വിദ്യാഭ്യാസ വകുപ്പു തല മോണിറ്ററിങ് ശക്തിപ്പെടുത്തണം.

സംസ്ഥാന തലത്തിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലകളിൽ മോണിറ്ററിങ് ഫലപ്രദമാണോ എന്ന് പരിശോധിക്കുന്നതിനുളള സ്‌കൂൾ സന്ദർശനങ്ങൾ ഉണ്ടാകും. ഇക്കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനും തീരുമാനമായി.


വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ഡി.ഇ.ഒ.മാർ, എ.ഇ.ഒ.മാർ, ഡയറ്റ് പ്രിൻസിപ്പാൾമാർ, വിദ്യാകിരണം ജില്ലാകോഡിനേറ്റർമാർ, സമഗ്രശിക്ഷാകേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റർമാർ എന്നിവർ സംസ്ഥാനതല പരിശീലനത്തിൽ പങ്കാളികളാകും.

ഈ ഓറിയന്റേഷന്റെ തുടർച്ചയായി അതത് വിദ്യാഭ്യാസ ഓഫീസർമാർ അവരുടെ പരിധിയിലെ സ്‌കൂൾ പ്രഥമാധ്യാപകർക്ക് പരിശീലനം നൽകും. ജൂലൈ 15നകം കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേയും പ്രഥമാധ്യാപകരുടെ പരിശീലനം പൂർത്തീകരിക്കും. സമഗ്ര ഗുണമേന്മാപദ്ധതിയുടെ സ്‌കൂൾതല പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനനില അതത് സമയങ്ങളിൽ കണ്ടെത്തൽ, കുട്ടികൾക്ക് പഠനപിന്തുണ നൽകൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ച് ക്ലസ്റ്റർ പരിശീലനം ജൂലൈ 19 ന് നടത്താനും തീരുമാനമെടുത്തു. സമഗ്രഗുണമേന്മാ പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ നേടുന്നതിനായി വിദ്യാഭ്യാസ സംവിധാനങ്ങളെയാകെ സജ്ജമാക്കുന്ന തുടർ പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.



Accadamic monitoring

Next TV

Related Stories
മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു

Aug 20, 2025 10:28 PM

മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു

മുംബൈയിലെ മാർവാടിയിൽ നിന്ന് 70ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശിയെ അറസ്റ്റ് ചെയ്തു...

Read More >>
നിരോധിത യാഭഗുളികകളുടെ വൻ ശേഖരം പിടികൂടി

Aug 20, 2025 10:23 PM

നിരോധിത യാഭഗുളികകളുടെ വൻ ശേഖരം പിടികൂടി

നിരോധിത യാഭഗുളികകളുടെ വൻ ശേഖരം...

Read More >>
തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി പരാതി

Aug 20, 2025 10:19 PM

തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി പരാതി

തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി...

Read More >>
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി

Aug 20, 2025 10:13 PM

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി...

Read More >>
നിര്യാതയായി

Aug 20, 2025 09:03 PM

നിര്യാതയായി

നിര്യാതയായി...

Read More >>
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം കൈവരിച്ചു

Aug 20, 2025 08:25 PM

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം കൈവരിച്ചു

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall