ലഹരിയെ തൂത്തെറിയാനുളള നിശ്ചയദാർഢ്യം പുതിയ തലമുറ ആർജിക്കേണ്ടതാണെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ ആർ സി കരിപ്പത്ത്.

ലഹരിയെ തൂത്തെറിയാനുളള നിശ്ചയദാർഢ്യം പുതിയ തലമുറ ആർജിക്കേണ്ടതാണെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ ആർ സി കരിപ്പത്ത്.
Jun 15, 2025 12:17 PM | By Sufaija PP

കണ്ണൂർ: ലഹരിയെ തൂത്തെറിയാനുളള നിശ്ചയദാർഢ്യം പുതിയ തലമുറ ആർജിക്കേണ്ടതാണെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ ആർ സി കരിപ്പത്ത് അഭിപ്രായപ്പെട്ടു.സപര്യ സാംസ്കാരിക സമിതി സംസ്ഥാന തലത്തിൽ നടത്തിയ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന നോവൽ മത്സരത്തിൽ മികച്ച നോവലായി തിരഞ്ഞെടുത്ത പി.കുഞ്ഞിരാമന് സപര്യ നോവൽ പുരസ്കാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരിവിരുദ്ധത സമൂഹത്തിന്റെ ഉത്തരവാദിത്വമായി മാറണം.എഴുത്തുകാരൻ സാമൂഹ്യ നന്മയുടെ തേരാളിയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിൽ സപര്യ വർക്കിംഗ് പ്രസിഡന്റ് പ്രേമചന്ദ്രൻ ചോമ്പാല അദ്ധ്യക്ഷത വഹിച്ചു.സുകുമാരൻ പെരിയച്ചൂർ പുരസ്കാരപരിചയം നടത്തി.പ്രശസ്ത നോവലിസ്റ്റ് ഡോ മുരളീമോഹനൻ കെ വി മുഖ്യാതിഥി ആയിരുന്നു നവപുരം മതാതീത ദേവാലയം ഡയറക്ടർ പ്രാപ്പൊയിൽ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി.മഹാകവി അക്കിത്തം അനുസ്മരണം കാലടി സംസ്കൃത സർവകലാശാല പഠന കേന്ദ്രം മുൻ ഡയറക്ടർ ഡോ ഗീത കാവാലം നടത്തി. നോവൽ പുരസ്കാരം പി.കുഞ്ഞിരാമനും പ്രത്യേക ജൂറി നോവൽ പുരസ്കാരം ഇ കെ ഹരികുമാറും ഏറ്റുവാങ്ങി.മഹാകവി അക്കിത്തം ജന്മശതാബ്ദി പുരസ്കാരം സുരേഷ് മണ്ണാറശാലയും ബാബു ശ്രീവാസവും ഏറ്റുവാങ്ങി.ബ്ളൂ ഇങ്ക് ബുക്സ് മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനുമായ സി പി ചന്ദ്രൻ, സത്യജിത് റേ ബുക്സ് അവാർഡ് ജേതാവ് രാജൻ അഴീക്കോടൻ എന്നിവരെ ആദരിച്ചു. ബ്ളൂ ഇങ്ക് ബുക്സ് പ്രസിദ്ധീകരിച്ച രാസലഹരിയുടെ രണ്ടാം പതിപ്പിന്റെ പ്രകാശനം സുകുമാരൻ പെരിയച്ചൂർ എഴുത്തുകാരി അംബുജം കടമ്പൂരിന് നൽകി നിർവഹിച്ചു.വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രാപ്പൊയിൽ നാരായണൻ, ഡോ മുരളീ മോഹനൻ കെ വി, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, അജിത് പാട്യം, രാജാമണി കുഞ്ഞിമംഗലം,അഡ്വ.ആര്യ കെ വി, ഗീതാഞ്ജലി അജിത്ത് എന്നിവരെ അനുമോദിച്ചു. ആനന്ദകൃഷ്ണൻ എടച്ചേരി,ടി വി സജിത്ത് ജയകൃഷ്ണൻ മാടമന, അനിൽകുമാർ പട്ടേന, മലപ്പട്ടം ഗംഗാധരൻ എന്നിവർ സംസാരിച്ചു.ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിച്ചു.

Karippath

Next TV

Related Stories
DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

Aug 21, 2025 10:13 PM

DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 7500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Aug 21, 2025 05:56 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 7500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 7500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
തളിപ്പറമ്പിൽ മധ്യവയസ്‌കൻ്റെ മരണം: കിണറിൽ മൃതദേഹം കണ്ടെത്തി

Aug 21, 2025 05:54 PM

തളിപ്പറമ്പിൽ മധ്യവയസ്‌കൻ്റെ മരണം: കിണറിൽ മൃതദേഹം കണ്ടെത്തി

തളിപ്പറമ്പിൽ മധ്യവയസ്‌കൻ്റെ മരണം: കിണറിൽ മൃതദേഹം...

Read More >>
നിര്യാതയായി

Aug 21, 2025 05:41 PM

നിര്യാതയായി

നിര്യാതനായി...

Read More >>
കണ്ണൂർ ഗവൺമെന്റ് റസ്റ്റ് ഹൗസിൽ  മിനി കോൺഫറൻസ് ഹാളിന്റെ സീലിംഗ് തകർന്നു വീണു

Aug 21, 2025 04:39 PM

കണ്ണൂർ ഗവൺമെന്റ് റസ്റ്റ് ഹൗസിൽ മിനി കോൺഫറൻസ് ഹാളിന്റെ സീലിംഗ് തകർന്നു വീണു

കണ്ണൂർ ഗവൺമെന്റ് റസ്റ്റ് ഹൗസിൽ മിനി കോൺഫറൻസ് ഹാളിന്റെ സീലിംഗ് തകർന്നു...

Read More >>
കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിക്കെതിരെ കെപിഎസ്ട‌ിഎ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി

Aug 21, 2025 04:36 PM

കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിക്കെതിരെ കെപിഎസ്ട‌ിഎ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി

കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിക്കെതിരെ കെപിഎസ്ട‌ിഎ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ ധർണ...

Read More >>
Top Stories

News Roundup

//Truevisionall