തിരുവനന്തപുരം:കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.


കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ മറ്റ് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല.ഇടവിട്ടുള്ള കനത്ത മഴയെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ചില നദികളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ലെന്നും, പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് കാസർഗോഡ് ദേശീയപാത 66-ൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബേവിഞ്ച, വീരമലക്കുന്ന് മേഖലകളിലാണ് നിയന്ത്രണം ബാധകം. ഇവിടെ ഹെവി വാഹനങ്ങൾക്ക് മാത്രം സഞ്ചാരാനുമതി നൽകിയിട്ടുണ്ട്.
പാസഞ്ചർ വാഹനങ്ങൾക്ക് പ്രവേശനമില്ല.
Rainy_updates