കല്ലാളം ദമ്പതികളുടെ ദാരുണാന്ത്യം: കൊലപാതക സംശയത്തിൽ അന്വേഷണം

കല്ലാളം ദമ്പതികളുടെ ദാരുണാന്ത്യം: കൊലപാതക സംശയത്തിൽ അന്വേഷണം
Aug 29, 2025 09:31 AM | By Sufaija PP

കല്ലാളത്തിൽ പ്രേമരാജനും ഭാര്യ ശ്രീലേഖയും പൊള്ളലേറ്റ് മരിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ബന്ധുക്കളെപ്പോലെ അയൽവാസികളും.


ബഹ്റൈനിൽനിന്ന് വൈകിട്ടാണ് കല്ലാളത്ത് ഷിബിൻ കണ്ണൂരിൽ വിമാനമിറങ്ങിയത്. എന്നാൽ, ഏറെ വേദനയുണ്ടാക്കുന്ന വിവരവുമായിട്ടാണ് ബന്ധുക്കൾ ഷിബിനെ കാത്തിരുന്നത്

ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജൻ-ശ്രീലേഖ ദമ്പതികളുടെ മരണം അലവിൽ ഗ്രാമത്തെ വിറങ്ങലിപ്പിച്ചു. വർഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയൽവാസി സരോഷ്, വൈകിട്ട് ഏറെനേരം ഫോൺ ചെയ്തിട്ടും പ്രേമരാജൻ എടുക്കാത്തതിനെത്തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മരണം അറിയുന്നത്. കോളിങ് ബെൽ അടിച്ചിട്ടും തുറക്കാതായപ്പോൾ അസ്വാഭാവികത തോന്നി.

അയൽവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടിത്തുറന്നപ്പോൾ കിടപ്പുമുറിയിൽ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. വളപട്ടണം പൊലീസെത്തി പരിശോധിച്ചപ്പോൾ ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകൾ കണ്ടെത്തി. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. മുറിയിൽ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. കിടക്കയിൽ ചുറ്റികകൂടി കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം മറ്റൊരു വഴിയിലേക്കു നീങ്ങിയത്. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അന്തിമതീരുമാനത്തിൽ എത്താനാകൂവെന്ന് പൊലീസ് പറഞ്ഞു

ഓസ്ട്രേലിയയിലുള്ള മൂത്തമകൻ പ്രിബിത്ത് നാളെ നാട്ടിലെത്തിയ ശേഷമാണ് സംസ്കാരം. വീട്ടിൽ പൊലീസ് പരിശോധന ഇന്നു പുലർച്ചെ വരെ നീണ്ടു. പുലർച്ചെയോടെയാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. വളപട്ടണം എസ്എച്ച്‌ഒ പി.വിജേഷ്, എസ്ഐ ടി.എം.വിപിൻ എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.


Kallalath

Next TV

Related Stories
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ മൊഴി

Aug 29, 2025 05:26 PM

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ മൊഴി

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ...

Read More >>
ആന്തൂർ നഗരസഭ എസ്.സി. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി

Aug 29, 2025 05:21 PM

ആന്തൂർ നഗരസഭ എസ്.സി. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി

ആന്തൂർ നഗരസഭ എസ്.സി. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം...

Read More >>
മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അപകടം

Aug 29, 2025 05:17 PM

മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അപകടം

മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട കാറിൽ ലോറിയിടിച്ച്...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

Aug 29, 2025 03:13 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ...

Read More >>
മുൻ എഡിഎം നവീൻ ബാബു മരണം: തുടരന്വേഷണം വേണമെന്ന കുടുംബ ഹർജി സെഷൻസ് കോടതിയിലേക്ക്

Aug 29, 2025 03:06 PM

മുൻ എഡിഎം നവീൻ ബാബു മരണം: തുടരന്വേഷണം വേണമെന്ന കുടുംബ ഹർജി സെഷൻസ് കോടതിയിലേക്ക്

മുൻ എഡിഎം നവീൻ ബാബു മരണം: തുടരന്വേഷണം വേണമെന്ന കുടുംബ ഹർജി സെഷൻസ്...

Read More >>
മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു; മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍.

Aug 29, 2025 01:16 PM

മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു; മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍.

മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു; മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി...

Read More >>
Top Stories










News Roundup






//Truevisionall