മാങ്കുട്ടത്തിൽ എം.എൽ.എ രാഹുൽ ലൈംഗിക പീഡന കേസിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് DYFI, AIDWA, SFI സംയുക്തമായി ചട്ടുകപ്പാറയിൽ നിന്ന് 39 ബസാറിലേക്ക് പ്രകടനവും തുടർന്ന് ആത്മാഭിമാന സംഗമവും സംഘടിപ്പിച്ചു.


CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ. നാണു ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ വേശാല വില്ലേജ് ട്രഷറർ എൻ.വി. സുഭാഷിണി അദ്ധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ, കെ. ഗണേശൻ, കെ.വി. പ്രതീഷ് എന്നിവർ പ്രസംഗിച്ചു. DYFI വേശാല മേഖലാ കമ്മറ്റി അംഗം എ. സുകേഷ് സ്വാഗതം പറഞ്ഞു.
യുഡിഎഫ് സ്വീകരിക്കുന്ന നിലപാട് അപമാനകരമാണെന്ന് സംഗമം വിലയിരുത്തി.
Chattukappara