ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ചു.4500 രൂപയായി ഉയർത്തി

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ചു.4500 രൂപയായി ഉയർത്തി
Aug 25, 2025 10:41 PM | By Sufaija PP

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്നും 3000 രൂപയായി ഉയർത്തി നൽകുമെന്നും ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപയും വർദ്ധിപ്പിച്ചു. ഇതോടെ പ്രത്യേക ഉത്സവബത്ത 1250 രൂപയായി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്ക‌ീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വർദ്ധിപ്പിച്ചു.

13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ഓണം ആനുകൂല്യങ്ങളിൽ വർദ്ധനവ് വരുത്താൻ സർക്കാർ തീരുമാനിച്ചതെന്ന് ധനകാര്യമന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച എല്ലാവിഭാഗങ്ങൾക്കും ഇത്തവണ വർദ്ധിപ്പിച്ച ആനുകൂല്യം ഉറപ്പാക്കുമെന്നും ധനവകുപ്പ് വ്യക്തമാക്കി.

Onam Bonus

Next TV

Related Stories
പട്ടുവത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നീക്കം -മുസ്ലിം ലീഗ്

Aug 25, 2025 11:11 PM

പട്ടുവത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നീക്കം -മുസ്ലിം ലീഗ്

പട്ടുവത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നീക്കം -മുസ്ലിം...

Read More >>
ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട:ആഡംബര കാറിൽ കടത്തിയ 15.66 ഗ്രാം MDMAയും 937 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Aug 25, 2025 10:57 PM

ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട:ആഡംബര കാറിൽ കടത്തിയ 15.66 ഗ്രാം MDMAയും 937 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട:ആഡംബര കാറിൽ കടത്തിയ 15.66 ഗ്രാം MDMAയും 937 ഗ്രാം കഞ്ചാവുമായി യുവാവ്...

Read More >>
അബദ്ധത്തിൽ കിണറിൽ വീണ പശുക്കുട്ടിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി

Aug 25, 2025 10:51 PM

അബദ്ധത്തിൽ കിണറിൽ വീണ പശുക്കുട്ടിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി

അബദ്ധത്തിൽ കിണറിൽ വീണ പശുക്കുട്ടിയെ അഗ്നിശമനസേന സാഹസികമായി...

Read More >>
ആന്തൂർ നഗരസഭ ഓണക്കാല വ്യവസായ പ്രദർശ്ശനത്തിനും വിപണന മേളയ്ക്കും വർണ്ണാഭമായ തുടക്കം. കുറിച്ചു

Aug 25, 2025 10:36 PM

ആന്തൂർ നഗരസഭ ഓണക്കാല വ്യവസായ പ്രദർശ്ശനത്തിനും വിപണന മേളയ്ക്കും വർണ്ണാഭമായ തുടക്കം. കുറിച്ചു

ആന്തൂർ നഗരസഭ ഓണക്കാല വ്യവസായ പ്രദർശ്ശനത്തിനും വിപണന മേളയ്ക്കും വർണ്ണാഭമായ തുടക്കം. കുറിച്ചു...

Read More >>
കരിമ്പം സർ സയ്യിദ് കോളേജ് ഭ്രാന്തൻകുന്ന് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

Aug 25, 2025 09:59 PM

കരിമ്പം സർ സയ്യിദ് കോളേജ് ഭ്രാന്തൻകുന്ന് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

കരിമ്പം സർ സയ്യിദ് കോളേജ് ഭ്രാന്തൻകുന്ന് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു...

Read More >>
കിണറിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച് അഗ്നിരക്ഷാസേന

Aug 25, 2025 09:56 PM

കിണറിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച് അഗ്നിരക്ഷാസേന

കിണറിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച്...

Read More >>
Top Stories

News Roundup

//Truevisionall