ശ്രീകണ്ഠപുരത്ത് ലോറി മറിഞ്ഞ് അപകടം.ശ്രീകണ്ഠാപുരം പയറ്റ് ചാലിലാണ് അപകടം നടന്നത്. ഡൽഹിയിൽ നിന്നും ഗ്ലാസ് കയറ്റി കൊണ്ടിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. റോഡിന്റെ വളവിൽ നിയന്ത്രണം വിട്ട് ലോറി താഴേക്ക് മറിയുകയായിരുന്നു. മരത്തിൽ തട്ടി ലോറി തടഞ്ഞു നിന്നതുകൊണ്ട് വലിയ അപകടം ഒഴിവായി. ലോറിക്ക് അകത്തുണ്ടായിരുന്ന രണ്ടു പേരെയും നാട്ടുകാർ രക്ഷിച്ചു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. വാഹനത്തിന്റെ ഡീസൽ ലീക്ക് ഫയർഫോഴ്സ് എത്തി പരിഹരിച്ചു.
Accident