കണ്ണൂർ രാമന്തളി കുന്നരുവിൽ സിപിഐഎം നേതാവും മുൻ കുന്നരു സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ പി.വി. കരുണാകരൻ (75) അന്തരിച്ചു. സഹകരണ പ്രസ്ഥാനം, കർഷക പ്രസ്ഥാനം എന്നിവയുടെ നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ്.


കുന്നരു സർവീസ് സഹകരണ ബാങ്കിന്റെ പൂർവ രൂപമായ കുന്നരീയം ഐക്യനാണയ സംഘത്തിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകി. ബാങ്കിന്റെ സ്ഥാപക സെക്രട്ടറി എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ചു.
കർഷകസംഘം, സിപിഐഎം, സഹകരണ സംഘടനകൾ എന്നിവയിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം നിരവധി പൊതുപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.
കുന്നരു ഡവലപ്മെന്റ് കമ്മിറ്റി, എടുത്തുരു ത്തി ബണ്ട് കമ്മിറ്റി, ടാഗോർ സ്മാരക വായനശാല ഫ്രൻസ് യൂനിയൻ ക്ലബ്ബ് എന്നിവ സംഘടിപ്പിക്കുന്നതിൽ പ്രധാന നേതൃത്വമായി പ്രവർത്തിച്ചു. ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ടാഗോർ സ്മാരക വായനശാലയിൽ പൊതുദർശന ത്തിന് വയ്ക്കും. സംസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് കുന്നരു പൊതു ശ്‌മശാനത്തിൽ. ഭാര്യ: പരേതയായ പുഷ്പവല്ലി മക്കൾ: ഷീബ, ഷൈബ (കുന്നരു ബേങ്ക്), ഷാബി മരുമക്കൾ: ഇ വി രാജൻ (വെങ്ങര), പി വി മുരളി(കണ്ണോം) എം ചന്ദ്രശേഖരൻ (സൂപ്രണ്ട്, പയ്യന്നൂർ നഗര സഭ) സഹോദരങ്ങൾ: പരേതരായ കല്യാണി, ജാനകി സി പി ഐ (എം) നേതാവ് പി വി പത്മനാഭൻ മാതൃ സഹോദരിയുടെ മകനാണ്.
Death_information