തളിപ്പറമ്പ്: തളിപ്പറമ്പ് ക്ഷീരവികസന യൂണിറ്റിന്റെയും പട്ടുവം കാവുങ്കൽ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടന്നു.


തളിപ്പറമ്പ് ക്ഷീര വികസന യൂണിറ്റിന്റെയും പട്ടുവം കാവുങ്കൽ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടന്നു.
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം വൈസ് പ്രസിഡന്റ് പി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
ഗുണമേന്മയുള്ള പാലുൽപ്പാദനം, തീറ്റപ്പുൽകൃഷി വികസനം, പശുപരിപാലനം വളർച്ചയും വെല്ലുവിളികളും എന്നീ വിഷയങ്ങളിൽ പ്രത്യേക ക്ലാസുകൾ നടന്നു.
തളിപ്പറമ്പ് ക്ഷീര വികസന ഓഫീസർ പി.വി. ബീന, തളിപ്പറമ്പ് ഡി.എഫ്.ഐ. പി. പ്രീത, മുറിയാത്തോട് മൃഗാശുപത്രിയിലെ ഡോ. ഷെഫ്ന ഹസ്സൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.ക്ഷീര സെക്രട്ടറി എം വി ബാലൻ സ്വാഗതവും ക്ഷീര സംഘം ഡയറക്ടർ എം ശ്രീധരൻ നന്ദിയും പറഞ്ഞു
Pattuvam