പരിയാരം: എൽ.ടി.ഇ എസ്.എഫ്.ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് അംഗവും പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയുമായ ടി.സി തേജസിന് നേരെ എം.എസ്.എഫ് പ്രവർത്തകരുടെ ആക്രമണം ഉണ്ടായി.


തിങ്കളാഴ്ച രാത്രി 10.30ന് ഏഴോം മേലതിയടം റോഡിൽ വച്ചാണ് സംഭവം. നാലംഗ എം.എസ്.എഫ് സംഘം ബൈക്കിൽ പിന്തുടർന്നെത്തി തേജസിനെ ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. കൈക്ക് പരിക്കേറ്റ തേജസിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓണപ്പറമ്പിലെ അഷ്കർ, കൊവ്വപ്പുറത്തെ അഷ്വീർ, ചന്തപ്പുരയിലെ ബിൻഷാദ്, തസിം അടിപ്പാലം എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.
Police Case