കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി. 3 ഫോണുകളുംഒ രു ഇയര്‍ഫോണും ഒരു ചാര്‍ജറും പിടികൂടിയത്.ജയിലിലെ 5, 6 ബ്ലോക്കുകളില്‍ നിന്നായാണ് ഇവയെല്ലാം കണ്ടെത്തിയത്. കല്ലുകള്‍ക്കിടയിലും വാട്ടര്‍ടാങ്കിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ ഉണ്ടായുരുന്നത്. മുൻപും ജയിലില്‍ നിന്നും ഫോണ്‍ പിടികൂടിയിരുന്നു.
വെള്ളിയാഴ്ച രാത്രി ജയിലില്‍ നടത്തിയ പരിശോധനയിലാണ് കീപാഡ് ഫോണുകളും ചാര്‍ജറുമെല്ലാം പിടികൂടിയത്. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിന് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ചതായി അധികൃതര്‍ അവകാശപ്പെടുന്നതിനിടെയാണ് തുടര്‍ച്ചയായി മൊബൈല്‍ഫോണുകളും ജയിലില്‍നിന്ന് പിടിച്ചെടുക്കുന്നത്. ഫോണുകള്‍ ജയിലിന്റെ മതിലിന് പുറത്തുനിന്ന് അകത്തേക്ക് എറിഞ്ഞുകൊടുക്കുന്നതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതേസമയം, മൊബൈല്‍ ചാര്‍ജര്‍ അടക്കം തടവുകാര്‍ എങ്ങനെയാണ് ജയിലിനുള്ളില്‍ ഉപയോഗിക്കുന്നതെന്നതും ചോദ്യമാണ്.
Mobile phones seized again from Kannur Central Jail