മികച്ച ഭക്ഷണം ജയിലിലല്ല സ്കൂൾ കുട്ടികൾക്കാണ് നൽകേണ്ടതെന്ന കുഞ്ചാക്കോ ബോബൻ്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സരിൻ ശശിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.കുഞ്ചാക്കോ ബോബൻ ജീവിക്കുന്നത് ഉമ്മൻചാണ്ടി ഭരണത്തിന്റെ ആലസ്യത്തിലാണെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും സരിൻ ശശി ഫേസ്ബുക്കിൽ കുറിച്ചു. ഇപ്പോൾ സ്കൂളുകളിൽ ബിരിയാണിയും ഫ്രൈഡ് റൈസുമാണെന്നും സരിൻ ശശി കുറിപ്പിൽ പറയുന്നു. ഉമ്മൻചാണ്ടിയുടെ ഭരണത്തിലെ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വന്ന് ഈ നാടൊക്കെ ഒന്ന് കാണു എന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
Kunjakko boban