തളിപ്പറമ്പ :കാട്ടുപന്നിയിറച്ചിയുമായി നാലംഗ സംഘത്തെ തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീ സർ പി.വി സനൂപ് കൃഷ്‌ണൻ്റെ നേത്യതത്തിൽ അറസ്റ്റ് ചെയ്‌തു. ബാവുപ്പറമ്പ് പാറൂൽ ഹൗസിൽ
കെ രാജേഷ്( 53), നിടുവാലൂർ പുതിയ പുരക്കൽ ഹൗസിൽ പി പി സുരേഷ്(44),


ടി.കെ സഹദേവൻ (41). മുയ്യം തട്ടാൻ വളപ്പിൽ ഹൗസിൽ ടി.വി മുനീർ (41) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 കിലോ തൂക്കം വരുന്ന കാട്ടുപന്നിയിറച്ചിയും ആയുധങ്ങളും പിടികൂടി
ഇന്നലെ ബാവുപ്പറമ്പ്- കീരിയാട് റോഡ രാജിദിന്റെ വീട്ടിൽ വെച്ചാണ് സംഘത്തെ പിടികൂടിയത്. ബാപ്പാമ്പ് ഭാഗത്ത് നിന്ന് കാട്ടുപന്നിയെ വേട്ട യാടി കൊണ്ടുവന്ന് മുറിച്ച് ഈച്ചിക്കഷ്‌ണങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കെയാണ് പിടിയിലായത്. രഹസ്യവി വരത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം രാജേഷിൻ്റെ വീട്ടിലെത്തുകയായിരുന്നു.തളിപ്പറമ്പ് മജിസ്ട്രേട്ടിൻ്റെ ചുമതലയുള്ള കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാൻ (രണ്ട്) കോടതിയിൽ ഹാജ രാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Arrested