കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 2 മണിക്ക് തുറക്കും, അതീവ ജാഗ്രത നിർദേശം.

കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 2 മണിക്ക് തുറക്കും, അതീവ ജാഗ്രത നിർദേശം.
Jul 18, 2025 01:44 PM | By Sufaija PP

കൽപ്പറ്റ: കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ഒരു ഷട്ടറിന്‍റെ 15 സെൻറീമീറ്റർ ആണ് രണ്ടു മണിയോടെ ഉയർത്തുക. ഇതുമായി ബന്ധപ്പെട്ട്

പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകൾ, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം. വെള്ളം കയറുന്ന ഭാഗങ്ങളിൽ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കിൽ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഡാം സ്പിൽവേയുടെ മുന്നിൽ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആളുകൾ പിന്തിരിയണമെന്നും ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതർ അറിയിച്ചു.

ഡാം ജലം വന്നു പതിക്കുന്ന തോടുകളിലും പുഴകളിലും മറ്റും ഇറങ്ങി കുളിക്കാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ല. കുട്ടികൾ ജലശയങ്ങളിൽ പോകുന്നില്ല എന്നത് ഓരോ രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്. അതേസമയം, കേരളത്തിൽ കനത്ത മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്കാണ് സാധ്യത. ജൂലൈ 19, 20 തീയതികളിൽ അതിതീവ്ര മഴയ്ക്കും21 വരെ അതിശക്തമായ / ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Banasura dam

Next TV

Related Stories
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Jul 18, 2025 08:25 PM

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Read More >>
ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന് പരാതി

Jul 18, 2025 07:52 PM

ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന് പരാതി

ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന്...

Read More >>
ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനം

Jul 18, 2025 07:50 PM

ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനം

ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ...

Read More >>
നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം

Jul 18, 2025 07:19 PM

നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം

നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില...

Read More >>
അനാഥാലയത്തിലെ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം; പോക്‌സോ കേസ് പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Jul 18, 2025 07:17 PM

അനാഥാലയത്തിലെ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം; പോക്‌സോ കേസ് പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

അനാഥാലയത്തിലെ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം; പോക്‌സോ കേസ് പ്രതിയുടെ അറസ്റ്റ് തടഞ്ഞ്...

Read More >>
തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ കറിയിൽ നിന്നെന്ന് സംശയം

Jul 18, 2025 06:23 PM

തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ കറിയിൽ നിന്നെന്ന് സംശയം

തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ കറിയിൽ നിന്നെന്ന്...

Read More >>
Top Stories

News Roundup

//Truevisionall